കലോല്‍സവ വേദിയില്‍ പ്രതിഷേധ റിലേ സത്യഗ്രഹം

തൊടുപുഴ: അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുക, സ്റ്റാഫ് ഫിക്‌സേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുക, പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക, പാക്കേജിലുള്‍പ്പെട്ട അധ്യാപകരുടെ മുന്‍കാല സര്‍വ്വീസുകള്‍ പാസ്സാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ പ്രതിഷേധ റിലേ സത്യഗ്രഹം ആരംഭിച്ചു. തൊടുപുഴ സബ് ജില്ലാ കലോത്സവത്തിന്റെ പ്രധാന വേദിയായ സെന്റ് സെബാസറ്റിയന്‍സ് യുപിഎസ് അങ്കണത്തില്‍ പന്തല്‍ കെട്ടി നടത്തുന്ന പ്രതിഷേധ റിലേ സത്യാഗ്രഹം വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ദേവസ്യാച്ചന്‍ പി എം നിര്‍വഹിച്ചു. സംസ്ഥാനത്ത് ഏകദേശം 3500 ഓളം അധ്യാപകരാണ് കഴിഞ്ഞ നാല് വര്‍ഷമായി ശമ്പളമില്ലാതെ ജോലി ചെയ്ത് വരുന്നത്. കൂടാതെ 2008 മുതല്‍ ജോലിയില്‍ പ്രവേശിച്ച അധ്യാപകരുടെ നിയമനങ്ങള്‍ 2011 ല്‍ അംഗീകരിച്ചെങ്കിലും മുന്‍കാല സര്‍വ്വീസ് പരിഗണിക്കാന്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ലീവ് വേക്കന്‍സിയില്‍ ജോലി ചെയ്തു വരുന്ന അധ്യാപകര്‍ക്ക് ദിവസ വേതനം പോലും നല്‍കാതെ പൊതു വിദ്യാഭ്യാസ മേഖല തകര്‍ക്കുന്ന ഒരു സമീപനമാണ് ഇപ്പോള്‍ ഉള്ളത്. ഇതിനെതിരെയാണ് കെപിഎസ്ടിയു വിന്റെ നേതൃത്വത്തില്‍  റിലേ സത്യാഗ്രഹം സംഘടിപ്പിച്ചത്. ഇതേ ആവശ്യങ്ങളുന്നയിച്ച് ഡിസംബര്‍ ഒമ്പതിന് സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടത്തുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. ര്‍ പ്രസംഗിച്ചു.

RELATED STORIES

Share it
Top