കലോല്‍സവത്തിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കണം: യൂത്ത് കോണ്‍ഗ്രസ്പത്തനംതിട്ട: എം.ജി സര്‍വകലാശാല നൂപുര എന്ന പേരില്‍ സംഘടിപ്പിച്ച യൂണിവേഴ്‌സിറ്റി കലോത്സവത്തിന്റെ സംഘാടക സമിതിയില്‍ നിന്നും  മാധ്യമങ്ങള്‍ പുറത്തുവിടുന്ന വാര്‍ത്തകള്‍ അനുസരിച്ചും ലക്ഷങ്ങളുടെ അഴിമതിയാണ് കലോത്സവ നടത്തിപ്പില്‍ നടന്നിരിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അനീഷ് വരിക്കണ്ണാമല. പാര്‍ട്ടി സഖാക്കളെ മാത്രം ഉള്‍പ്പെടുത്തി സംഘാടക സമിതി രൂപീകരിച്ചത്  അഴിമതി  മറപിടിയ്ക്കാന്‍ വേണ്ടിയാണ്.  സംഘാടക സമിതിയ്ക്ക്  കലേ ാത്സവം  ഭംഗിയാക്കുക എന്നതിനെക്കാള്‍  പ്രധാനം ലക്ഷ്യം  പണം വെട്ടിക്കുക എന്നതായിരുന്നു   തികഞ്ഞ പരാജയമായി മാറിയ കലോത്സവ നടത്തിപ്പിലെ ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷിക്കണം.  മത്സരാര്‍ത്ഥികള്‍ക്ക്  ഭക്ഷണം പോലും നല്‍കാന്‍ സ ാധിക്കാത്ത സംഘാടക സമിതി വിദ്യാര്‍ത്ഥികളോടും  വിധികര്‍ത്താക്കളോടും  ക്ഷമ പറയാനുള്ള സാമാന്യ മര്യായാദയെങ്കിലും  കാണിക്കണമെന്നും  അനീഷ് വരിക്കണ്ണാമല പറഞ്ഞു. അതേസമയം, കലോല്‍സവ മല്‍സരങ്ങളിലെ ചില ഇനങ്ങളുടെ ഫലപ്രഖ്യാപനത്തി ല്‍ ക്രമക്കേട് നടന്നെന്ന ആക്ഷേപവുമായി ചില മല്‍സരാര്‍ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top