കലോല്‍സവങ്ങള്‍ ഒഴിവാക്കല്‍തീരുമാനം പുനപ്പരിശോധിക്കണം: കെഎസ്‌യു

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം സംസ്ഥാന സ്‌കൂള്‍ കലോല്‍സവം, സര്‍വകലാശാലാ യുവജനോല്‍സവം എന്നിവ ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പുനപ്പരിശോധിക്കണമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് ആവശ്യപ്പെട്ടു.
പാഠ്യപദ്ധതിയുടെ ഭാഗമാണ് കലോല്‍സവങ്ങളെന്ന തിരിച്ചറിവ് സര്‍ക്കാരിനുണ്ടാകണം. വിദ്യാര്‍ഥികളുടെ കഴിവിനെ പരിപോഷിപ്പിക്കുന്നതിനു പകരം അവരെ നിരുല്‍സാഹപ്പെടുത്തുന്ന നിലപാട് സ്വീകരിക്കരുത്. തീരുമാനം പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്ത് നല്‍കി.

RELATED STORIES

Share it
Top