കലോല്‍സവം: അവധി പ്രഖ്യാപിച്ചു

തൃശൂര്‍: സ്‌കൂള്‍ കലോല്‍സവ ഉദ്ഘാടനത്തോടനുബന്ധിച്ച് തൃശൂര്‍ വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ്, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. സിബിഎസ്‌സി, ഐസിഎസ്‌സി വിഭാഗത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് ബാധകമല്ല. സ്‌കൂള്‍ കലോല്‍സവത്തിന് വേദികളായ സ്‌കൂളുകള്‍, മല്‍സാരാര്‍ത്ഥികള്‍ക്ക് താമസസ്ഥലമായ സ്‌കൂളുകള്‍, വാഹനം നല്‍കിയ സ്‌കൂളുകള്‍ എന്നിവയ്ക്ക്് ജനുവരി 6 മുതല്‍ 10 വരെ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കലോല്‍സവ സമാപനദിവസമായ ജനുവരി 10 ന് തൃശൂര്‍ വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് വിഭാഗത്തില്‍പെട്ട പ്രൈമറി, സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. സിബിഎസ്‌സി, ഐസിഎസ്‌സി വിഭാഗത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ ഉത്തരവും ബാധകമല്ല.

RELATED STORIES

Share it
Top