കലാ-കായികോല്‍സവവുമായി എസ്ഡിപിഐ ബ്രാഞ്ച് സമ്മേളനങ്ങള്‍

തലശ്ശേരി: കലാ-കായികോല്‍സവങ്ങളുടെ സംഗമമായി എസ്ഡിപിഐ ബ്രാഞ്ച്-പഞ്ചായത്ത് സമ്മേളനങ്ങള്‍ പുരോഗമിക്കുന്നു. ഉമ്മന്‍ചിറ ബ്രാഞ്ച് സമ്മേളനത്തില്‍ മാപ്പിള എല്‍പി സ്‌കൂളില്‍ ജില്ലാ വൈസ് പ്രസിഡന്റ് സി കെ ഉമര്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തി. നൗഷാദ് ബംഗഌ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികള്‍: എ ഫയാസ്(പ്രസിഡന്റ്), ഷാനവാസ് കോമത്ത്(വൈസ് പ്രസിഡന്റ്), വി പി തന്‍വീര്‍(സെക്രട്ടറി), സഫാദ്(ജോയിന്റ് സെക്രട്ടറി), ദില്‍ദാര്‍(ഖജാഞ്ചി). തുടര്‍ന്നു നടന്ന പൊതുയോഗം ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട് ഉദ്്ഘാടനം ചെയ്തു. അഡ്വ. കെ സി മുഹമ്മദ് ശബീര്‍ അധ്യക്ഷത വഹിച്ചു.
തലശ്ശേരി: എസ്ഡിപിഐ ഗൂംട്ടി ബ്രാഞ്ച് സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സി കെ ഫൈസല്‍(പ്രസിഡന്റ്), റസ്മില്‍ (വൈസ് പ്രസിഡന്റ്), എം പി അസീസ്(സെക്രട്ടറി), പി എം നസീഫ് (ജോയിന്റ് സെക്രട്ടറി), എ പി ഷംനാദ്(ഖജാഞ്ചി).  പൊതുയോഗം മണ്ഡലം പ്രസിഡന്റ് അഡ്വ. കെ സി മുഹമ്മദ് ശബീര്‍ ഉദ്്ഘാടനം ചെയ്തു. 25 പേര്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു. കായിക മല്‍സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
മമ്മാക്കുന്ന്: എസ്ഡിപിഐ മുഴപ്പിലങ്ങാട് പഞ്ചായത്ത് സമ്മേളനത്തിന്റെ ഭാഗമായി 1000 കുടുംബങ്ങള്‍ക്ക് കവുങ്ങ്, തെങ്ങ്, മഹാഗണി എന്നിങ്ങനെയുള്ള സ്‌നേഹോപഹാരം വിതരണം ചെയ്തു. ധര്‍മടം മണ്ഡലം പ്രസിഡന്റ് മുസ്തഫ കൂടക്കടവ് ഉദ്ഘാടനം ചെയ്തു.
പാപ്പിനിശ്ശേരി: മാങ്കടവ് ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി ക്വിസ് മല്‍സരം നടത്തി. തുമൈം ചാലില്‍ ഒന്നാം സ്ഥാനം നേടി. വിജയികള്‍ക്ക് മാങ്കടവ് ബ്രാഞ്ച്— പ്രസിഡന്റ് ശഫീഖ് സമ്മാനം വിതരണം ചെയ്തു.
പാപ്പിനിശ്ശേരി: എസ്ഡിപിഐ പാപ്പിനിശ്ശേരി ഗേറ്റ് ബ്രാഞ്ച് സമ്മേളനത്തിനു ബ്രാഞ്ച് പ്രസിഡന്റ് സജ്ഫര്‍ പതാക ഉയര്‍ത്തി. വിവിധ ടീമുകള്‍ മാറ്റുരച്ച കമ്പവലി മല്‍സരം അരങ്ങേറി. ജേതാക്കള്‍ക്ക് പഞ്ചായത്തംഗം സി ശാഫി സമ്മാനം വിതരണം ചെയ്തു. പ്രതിനിധി സമ്മേളനം അഴീക്കോട് മണ്ഡലം പ്രസിഡന്റ് എ പി മുസ്തഫ ഉദ്ഘാടനം ചെയ്തു. സജ്ഫര്‍ പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചു. ഭാരവാഹികള്‍: അനീസ്(പ്രസിഡന്റ്), സജ്ഫര്‍(സെക്രട്ടറി), ഷബീല്‍ (വൈസ് പ്രസിഡന്റ്), മന്‍സൂര്‍(ജോയിന്റ് സെക്രട്ടറി), ബിലാല്‍(ഖജാഞ്ചി).
എസ്ഡിപിഐ പഴഞ്ചിറ ബ്രാഞ്ച് സമ്മേളനത്തിനു പ്രസിഡന്റ് റസാഖ് പതാക ഉയര്‍ത്തി. കുട്ടികളുടെ കലാകായിക മല്‍സരങ്ങള്‍ അരങ്ങേറി. വിജയികള്‍ക്ക് പഞ്ചായത്ത് സെക്രട്ടറി ഷാജര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രതിനിധി സമ്മേളനം അഴീക്കോട് മണ്ഡലം പ്രസിഡന്റ് എ പി മുസ്തഫ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റിയംഗം ലത്തീഫ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികള്‍: റസാഖ് —(പ്രസിഡന്റ്), ഫഹദ്(സെക്രട്ടറി), ഷബീര്‍(വൈസ് പ്രസിഡന്റ്), ഷമ്മാസ്(ജോയിന്റ് സെക്രട്ടറി), സഫ്‌വാന്‍(ഖജാഞ്ചി).
കണ്ണൂര്‍ സിറ്റി: എസ്ഡിപിഐ നീര്‍ച്ചാല്‍ ബ്രാഞ്ച് സമ്മേളനം പി പി മുസഫിര്‍ പതാകയുയര്‍ത്തി. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനത്തില്‍ ബി ശംസുദ്ദീന്‍ മൗലവി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ വി ലത്തീഫ് റിപോര്‍ട്ട് അവതരിപ്പിച്ചു. ഭാരവാഹികള്‍: കെ വി ലത്തീഫ്(പ്രസിഡന്റ്), പി സഹീര്‍(വൈസ് പ്രസിഡന്റ്), എ ഫൈസല്‍ ( ജനറല്‍ സിക്രട്ടറി ) പി അലി , ടി മുഹമ്മദ് ഗഫൂര്‍ , സി എച്ച് മുന്‍ഷിദ്  ( സെക്രട്ടറിമാര്‍ ) കെ ശംഷീര്‍(ഖജാഞ്ചി). സിറ്റി മേഖല കൗണ്‍സിലിലേക്ക് പി പി മുസഫിര്‍, സി എച്ച് ഫാറൂഖ്, പി പി ആശിഫ് എന്നിവരെയും തിരഞ്ഞെടുത്തു.
മഴയ്ക്കു മുമ്പ് തന്നെനീര്‍ച്ചാല്‍ പ്രദേശത്തെ ഓവുചാലുകള്‍ അടിയന്തിരമായും വൃത്തിയാക്കാന്‍ വേണ്ട നടപടികള്‍ കോര്‍പറേഷന്‍ അധികാരികള്‍ നടത്തണമെന്നും നീര്‍ച്ചാല്‍ കാത്തീം മാഷ് റോഡ്, ബൂസ്റ്റ് ക്ലബ് വഴി കാക്കത്തോട് റോഡ് വികസനം ഉടന്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു. കുട്ടികളുടെ കലാ  കായിക മല്‍സരവും പൊതുയോഗവും നടന്നു. ജില്ലാ കമ്മിറ്റിയംഗം എ ആസാദ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. കലാ  കായിക മല്‍സര വിജയികള്‍ക്ക് മുന്‍ മണ്ഡലം സെക്രട്ടറി സി എച്ച് ഫാറൂഖ് സമ്മാനം വിതരണം ചെയ്തു. ജാഫര്‍ ചെമ്പിലോട്, കെ വി ലത്തീഫ്, എ ഫൈസല്‍, പി സഹീര്‍ സംസാരിച്ചു.

RELATED STORIES

Share it
Top