കലാസമിതി ഓഫിസിനു നേരെ ബോംബേറ്‌

വടകര: മണിയൂര്‍ പഞ്ചായത്തില്‍ കലാസമിതി ഓഫിസിന് നേരെ ബോംബേറ്. മണിയൂര്‍ പഞ്ചായത്ത് കുന്നത്ത്കര തുറശേരിമുക്കില്‍ പ്രവര്‍ത്തിക്കുന്ന വിശ്വഭാരതി കലാ സാംസ്‌കാരിക സമിതി ഓഫിസിന് നേരേയാണ് ബോംബേറ് നടന്നത്. ഇന്നലെ ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് സംഭവം. ജീപിലെത്തിയ മുഖംമൂടിയണിഞ്ഞ സംഘമാണ് ഓഫിസിന് നേരെ ബോംബെറിഞ്ഞത്.
പുതിയ കെട്ടിടം പണിയുന്നതിനാല്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന ഷെഡിന് നേരെയാണ് അക്രമികള്‍ ബോംബേറ് നടത്തിയത്. ബിജെപിയുടെ അധീനതയില്‍ പ്രവര്‍ത്തിക്കുന്നതാണ് ഓഫിസ്. അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രകടനം നടത്തി. സംഭവത്തില്‍ പയ്യോളി പോലിസില്‍ പരാതി നല്‍കി.

RELATED STORIES

Share it
Top