കലാലയങ്ങളിലെ സീനിയേഴ്‌സ് യജമാനന്‍മാരല്ല: കാംപസ് ഫ്രണ്ട്

കാസര്‍കോട്: ജില്ലയില്‍ സ്‌കൂളുകളിലും കോളജുകളിലും റാഗിങ് വ്യാപകമാവുന്നതായി കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി. സീനിയര്‍ വിദ്യാര്‍ഥികള്‍ യജമാനന്മാരല്ലെന്നും ജൂനിയര്‍ വിദ്യാര്‍ഥികള്‍ അടിമകളല്ലെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. റാഗിങ് സംഭവങ്ങളില്‍ പ്രതികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുന്നതിലും പോലിസിന് വീഴ്ചകള്‍ സംഭവിക്കുന്നതായും വെറും തല്ല് കേസ് എന്ന രീതിയില്‍ രജിസ്റ്റര്‍ ചെയ്ത പിന്നീട് ഒരു നടപടിയും സ്വീകരിക്കാതെ വരുമ്പോള്‍ അക്രമികള്‍ക്ക് ഇതൊരു പ്രോല്‍സാഹനമായി മാറുകയും ഒരു വിഭാഗം കുട്ടികള്‍ക്ക് പരാതി നല്‍കാന്‍ ഭയം ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ് കണ്ടുവരുന്നതെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് കബീര്‍ ബ്ല ാര്‍ക്കോട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മൊയതീന്‍ കല്ലങ്കൈ, എം ടി പി അഫ്‌സല്‍, ബി കെ റിസ്‌വാന്‍ സംസാരിച്ചു.

RELATED STORIES

Share it
Top