കലാമണ്ഡലം ലീലാമ്മ കലാകേരളത്തിന് അതുല്യ സംഭാവന നല്‍കിയ വ്യക്തിതൃശൂര്‍: പ്രമുഖ നര്‍ത്തകി, നൃത്താചാര്യ എന്നീ നിലകളില്‍ കലാകേരളത്തിന് അതുല്യ സംഭാവന നല്‍കിയ വ്യക്തിയായിരുന്നു കലാമണ്ഡലം ലീലാമ്മ എന്ന് അവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ തനതു നൃത്തമായ മോഹിനിയാട്ടത്തിന്റെ വളര്‍ച്ചയില്‍ അവര്‍ നല്‍കിയ താല്‍പര്യവും അര്‍പ്പണമനോഭാവവും മാനിച്ച് 1990ല്‍ അക്കാദമി അവാര്‍ഡ് നല്‍കി ലീലാമ്മയെ ആദരിച്ചതും സെക്രട്ടറി പ്രത്യേകം അനുസ്മരിച്ചു.വള്ളത്തോള്‍ നഗര്‍: പ്രശസ്ത നര്‍ത്തകിയും കേരള കലാമണ്ഡലം നൃത്തവിഭാഗം മുന്‍ മേധാവിയുമായിരുന്ന കലാമണ്ഡലം ലീലാമ്മ ടീച്ചറുടെ നിര്യാണത്തില്‍ കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം സി ദിലീപ്കുമാര്‍ അനുശോചനം രേഖപ്പെടുത്തി.

RELATED STORIES

Share it
Top