കലാഭവന്‍ സാജന്‍ അന്തരിച്ചുതിരുവനന്തപുരം: ചലച്ചിത്ര നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായിരുന്ന കലാഭവന്‍ സാജന്‍(50) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന സാജനെ ശനിയാഴ്ച രാത്രിയാണ് ഐസുയുവിലേക്ക് മാറ്റിയത്.

ആശുപത്രിയില്‍ തറയില്‍ കിടത്തിയിരിക്കുന്ന സാജന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഗുരുതരാവസ്ഥയില്‍ കഴിയുന്ന സാജന് കിടക്ക അനുവദിക്കാനും വിദഗ്ദ ചികിത്സ നല്‍കാനും ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നും ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് സാജനെ ഐസിയുവിലേക്ക് മാറ്റിയത്.

RELATED STORIES

Share it
Top