കലാപമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് കടകംപള്ളി; ശബ്ദസന്ദേശം പുറത്തുവിട്ടുതിരുവനന്തപുരം : ശബരിമല വിഷയത്തില്‍ സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന്്് ദേവസ്വം മന്ത്രി കടകംപള്ളി സുരന്ദ്രേന്‍. ഇരുമുടി കെട്ടുമായി ശബരിമലയിലെത്തി പ്രതിഷേധം നടത്താന്‍ ആഹ്വാനം ചെയ്യുന്ന വാട്ട്‌സ് ആപ്പ് ശബ്ദസന്ദേശവും മന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പുറത്തു വിട്ടു. സംസ്ഥാനത്ത്് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന ശബ്ദസന്ദേശം ആെര്‍എസ്എസ് നേതാവിന്റേതാണെന്നും മന്ത്രി പറഞ്ഞു.

ശബ്ദസന്ദേശത്തിന്റെ ഉള്ളടക്കം ഇങ്ങനെ :
സ്വാമി ശരണം, നമസ്‌തേ. ഞാന്‍ എ.എച്ച്.പി ജില്ലാ സെക്രട്ടറി ജിജിയാണ് സംസാരിക്കുന്നത്. അത്യാവശ്യമായി വോയ്‌സ് മെസേജ് ഇടുന്നത് നമ്മുടെ അയ്യപ്പഭക്തരാരെങ്കിലും നിലയ്ക്കലിലേക്ക് പോകാനായി തയ്യാറെടുക്കുന്നുണ്ടെങ്കില്‍ അവിടെ 144 പ്രഖ്യാപിച്ചിരിക്കുന്നതുകൊണ്ട് കൂട്ടമായി പോയാല്‍ അറസ്റ്റ് ചെയ്യുകയും ഇരുമുടി ഇല്ലാതെ ആളെ കയറ്റിവിടാത്ത അവസ്ഥയുമുണ്ട്.
അതുകൊണ്ട് തന്നെ തല്‍ക്കാലം പോകാന്‍ നില്‍ക്കുന്നവര്‍ കൈകളില്‍ ഇരുമുടിക്കെട്ട്, ഇരുമുടിക്കെട്ട് പോലെ തന്നെ തേങ്ങയും ബാക്കിയുള്ളതും നിറച്ച് ഒരു ഇരുമുടിക്കെട്ടും കൈയില്‍ കരുതി ഒറ്റയ്‌ക്കോ രണ്ട് പേരോ ആയി കറുപ്പുടുത്ത് ഒരു മാലയെങ്കിലും കഴുത്തിലിട്ട് നിങ്ങള്‍ നിലയ്ക്കലെത്തുക, നിലയ്ക്കലിലെത്തിയശേഷം 9400161516 എന്ന നമ്പറിലേക്ക് വിളിക്കുക. അപ്പോഴേക്കും നിങ്ങള്‍ക്ക് നിങ്ങളെ കോണ്ടാക്ട് തരും. ആ നമ്പറില്‍ ബന്ധപ്പെടുമ്പോള്‍ എല്ലാ നിലയ്ക്കലില്‍ എല്ലാ സജ്ജീകരണങ്ങളും ഉണ്ടാകും. എത്രയും പെട്ടെന്ന് എത്താന്‍ പറ്റുന്ന മുഴുവന്‍ അയ്യപ്പഭക്തരും നിലയ്ക്കലിലെത്തുക.. സ്വാമി ശരണം'.

സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. സ്ത്രീപ്രവേശനത്തിന് അനുമതി നല്‍കിയ സുപ്രീംകോടതി വിധിക്ക് കാരണമായത് ആര്‍എസ്എസുകാര്‍ നല്‍കിയ ഹര്‍ജിയാണെന്നും മന്ത്രി പറഞ്ഞു. 12 വര്‍ഷമായി കേസ് നടത്തിയതും ആര്‍എസ്എസുകാരാണ്. ഇക്കാര്യത്തില്‍ തെറ്റ് പറ്റിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള തുറന്ന് പറയണം- മന്ത്രി ആവശ്യപ്പെട്ടു

RELATED STORIES

Share it
Top