കലാകിരീടം മലപ്പുറത്തിന്‌

തേഞ്ഞിപ്പലം: അഞ്ച് രാപകലുകള്‍ കാലിക്കറ്റ് സര്‍വകലാസാല കാംപസിനെ ആവേശത്തിമിര്‍പ്പിലാക്കിയ കൗമാരോല്‍സവത്തിന്റെ കലാകിരീടം മലപ്പുറം ഉപജില്ലയ്ക്ക്്. ൈഹസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ വേങ്ങരയോട് ഇഞ്ചോടിഞ്ച് പൊരുതിയാണ് മലപ്പുറം ഓവറോള്‍ പട്ടം കൈക്കലാക്കിയത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 390 പോയിന്റ് മലപ്പുറത്തിനു ലഭിച്ചപ്പോള്‍ വേങ്ങരയ്ക്ക് 365 പോയിന്റുകള്‍ ലഭിച്ചു. എടപ്പാളിന് 338 പോയിന്റാണ് ലഭിച്ചത്. ൈഹസ്‌കൂള്‍ വിഭാഗത്തില്‍ 331 പോയിന്റ് നേടിയാണ് മലപ്പുറം കലാകിരീടം ൈകപ്പിടിയിലൊതുക്കിയത്. 328 പോയിന്റാണ് വേങ്ങരയുടെ സമ്പാദ്യം. 318 പോയിന്റുമായി തിരൂര്‍സബ് ജില്ലാ മൂന്നാംസ്ഥാനത്തായി. അതേസമയം, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ ഒരിനം അര്‍ധരാത്രിയോടെയാണ് അവസാനിച്ചത്. ഈയിനങ്ങളുടെ പോയിന്റുകള്‍കൂടി വന്നാല്‍ അതാത് സബ് ജില്ലകള്‍ക്കു ലഭിക്കുന്ന മൊത്തം പോയിന്റില്‍ മാറ്റം വരും. യുപി വിഭാഗത്തില്‍ 165 പോയിന്റുമായി കൊണ്ടോട്ടിയാണ് ഓവറോള്‍ പട്ടം നേടിയത്. 157 പോയിന്റുമായി നിലമ്പൂര്‍ രണ്ടാമതും 144 പോയിന്റുമായി എടപ്പാള്‍ മൂന്നാംസ്ഥാനത്തുമെത്തി. ഹൈസ്‌കൂള്‍ സംസ്‌കൃതോല്‍സവത്തില്‍ മേലാറ്റൂര്‍, എടപ്പാള്‍ ഉപജില്ലകള്‍ 86 പോയിന്റുകള്‍ നേടി ഒന്നാംസ്ഥാനത്തെത്തി. 84 പോയിന്റ് നേടിയ താനൂരിനാണ് രണ്ടാംസ്ഥാനം. യുപി സംസ്‌കൃതത്തില്‍ 88 പോയിന്റ് നേടിയ താനൂരും പെരിന്തല്‍മണ്ണയും ഒന്നാംസ്ഥാനം പങ്കിട്ടു. 86 പോയിന്റ് നേടിയ വണ്ടൂരിനാണ് രണ്ടാംസ്ഥാനം. ഹൈസ്‌കൂള്‍ അറബിക്കില്‍ 93 പോയിന്റ് നേടി കൊണ്ടോട്ടി കിരീടം ചൂടി. 91 പോയിന്റുകള്‍ വീതം നേടി വേങ്ങരയും 89 പോയിന്റുകള്‍ നേടി മലപ്പുറവും രണ്ടും മൂന്നും സ്ഥാനക്കാരായി. യുപി അറബിക്കില്‍ മലപ്പുറവും വണ്ടൂരും 65 പോയിന്റുകള്‍ വീതം നേടി ഒന്നാംസ്ഥാനം പങ്കിട്ടെടുത്തു. കിഴിശ്ശേരി, നിലമ്പൂര്‍, കുറ്റിപ്പുറം, അരീക്കോട് ഉപജില്ലകള്‍ 61 പോയിന്റുകള്‍ നേടി പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തുമെത്തി.

RELATED STORIES

Share it
Top