കലയ്ക്കും സെന്‍സര്‍ഷിപ്പിനും ഒത്തുപോവാനാവില്ല

പെട്ടിക്കുള്ളില്‍ അടച്ചുവയ്ക്കാനാവുന്ന ഒന്നല്ല സര്‍ഗാത്മകതയെന്നു ഫലസ്തീന്‍ സംവിധായകന്‍ റൗഇദ് അന്റോണി. സെന്‍സര്‍ഷിപ്പ് കലാകാരുടെ സര്‍ഗാത്മകതയെ തടയുകയാണെന്നും രാജ്യമില്ലാത്തവനായതിനാല്‍ സെന്‍സര്‍ഷിപ്പ് തന്നെ ബാധിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീനെക്കുറിച്ച് ലോകത്തെ അറിയിക്കാനുള്ള മാധ്യമമാണ് സിനിമ. അതുകൊണ്ടാണ് ഫലസ്തീനിയന്‍ സിനിമകള്‍ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ളവയാവുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
റൗഇദ് അന്റോണിയുടെ ഗോസ്റ്റ് ഹണ്ടിങ് ഇന്ന് ഉച്ചയ്ക്ക് 12.15ന് ശ്രീയില്‍ പ്രദര്‍ശിപ്പിക്കും. ബെര്‍ലിന്‍ മേളയില്‍ മികച്ച ഡോക്യൂമെന്ററിയായി തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം ഇന്റര്‍നാഷനല്‍ നോണ്‍ ഫിക്ഷന്‍ വിഭാഗത്തിലാവും പ്രദര്‍ശിപ്പിക്കുക.

RELATED STORIES

Share it
Top