കലക്ടറേറ്റ് പരിസരത്തെ 15 കടകള്‍ പൊളിച്ചുനീക്കാന്‍ നിര്‍ദേശംകാക്കനാട്: ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന കര്‍ശനമാക്കി. ദുരന്തനിവാരണ നിയമ പ്രകാരം രൂപീകരിച്ച പ്രത്യേക സ്‌ക്വാഡ് ഇന്നലെ രാത്രി കലക്ടറേറ്റ് പരിസരത്ത് നടത്തിയ പരിശോധനയില്‍ സമീപത്തെ ബേക്കറികളില്‍ നിന്നും പഴകിയ പഴങ്ങളും മാസങ്ങള്‍ പഴക്കമുള്ള പാലുകളും പിടികൂടി.കാക്കനാട് കലക്ടറേറ്റ് വടക്ക് കിഴക്ക് ഭാഗത്ത് റോഡ്‌വക്കില്‍ കച്ചവടം നടത്തിയ പത്തോളം കടകള്‍ പൊളിച്ച് നീക്കാന്‍ സംഘം മുന്നറിയിപ്പ് നല്‍കി. ഭൂരിഭാഗം കച്ചവടക്കാര്‍ക്കും ലൈസന്‍സ് ഉണ്ടായിരുന്നില്ല. പടമുകള്‍ മുതല്‍ കാക്കനാട് വരെയുള്ള ഹോട്ടലുകളില്‍ സംഘം പരിശോധന നടത്തി. ഭൂരിഭാഗം ഹോട്ടലുകളിലും അടുക്കള വൃത്തിഹീനമായ  സാഹചര്യത്തിലുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് സ്‌ക്വാഡ് കണ്ടെത്തി.കാക്കനാട് പ്രദേശത്തെ പ്രമുഖ ഹോട്ടലുകളില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തൃക്കാക്കര നഗരസഭ പരിധിയില്‍ പതിനേഴ് സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ എട്ടു സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് കൊടുത്തു.കളമശ്ശേരിക്ക് പുറമെ തൃക്കാക്കര, ആലുവ എന്നി മുനിസിപ്പാലിറ്റികളില്‍ കൂടി ദുരന്തനിവാരണ നിയമ പ്രകാരം പ്രത്യേക സ്‌ക്വാഡ് പരിശോധിച്ചതില്‍ ഇതുവരെ 69  സ്ഥാപനങ്ങള്‍ നേരത്തെ സംഘം പൂട്ടിച്ചിരുന്നു.കാക്കനാട് സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ വ്യവസായ മേഖലയുടെ പ്രധാന കവാടത്തിന് സമീപം അനധികൃതമായി കച്ചവടം നടത്തിവന്ന ഹോട്ടലുകള്‍ കഴിഞ്ഞ ദിവസം സംഘം ഒഴിപ്പിച്ചിരുന്നു.

RELATED STORIES

Share it
Top