കലക്ടറേറ്റില്‍ വിവിധ വകുപ്പ് ജീവനക്കാരുടെ യോഗം ; ഉദ്യോഗസ്ഥര്‍ സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നു നിര്‍ദേശംകല്‍പ്പറ്റ: ജില്ലയുടെ സമഗ്ര വികസനത്തിനായി ഉദ്യോഗസ്ഥര്‍ പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കണമെന്നു ജില്ലയുടെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ ജോസ് നിര്‍ദേശിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന വിവിധ വകുപ്പ് ജീവനക്കാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേലധികാരികള്‍ക്ക് മുന്നില്‍ പുതിയ വികസന ആശയങ്ങള്‍ അവതരിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയും. മറ്റു വകുപ്പുകളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ ഓരോ വകുപ്പ് തലവന്‍മാരും അറിഞ്ഞിരിക്കണം. ജില്ലയുടെ വെബ്‌സൈറ്റും വകുപ്പുകളുടെ വെബ്‌സൈറ്റും ദിവസവും അപ്‌ഡേറ്റ് ചെയ്യണം. കാര്‍ഷിക രംഗത്ത് കുതിച്ചുചാട്ടത്തിന് പദ്ധതി ആവിഷ്‌കരിക്കണം. തെരുവുനായകളെ നിയന്ത്രിക്കാനുള്ള പദ്ധതികള്‍ കാര്യക്ഷമമാക്കണം. പേവിഷബാധ ഇല്ലാത്ത ജില്ലയായി വയനാടിനെ മാറ്റണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ കലക്ടര്‍ ഡോ. ബി എസ് തിരുമേനി, ജില്ലാ പോലിസ് മേധാവി രാജ്പാല്‍ മീണ, സബ് കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top