കലക്ടറേറ്റിന് മുന്‍പില്‍ എസ്ഡിപിഐ ധര്‍ണ ഇന്ന്

കാക്കനാട്: ഭരണഘടനാ വിരുദ്ധമായ സാമ്പത്തിക സംവരണം സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരേ എസ്ഡിപിഐയുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടറേറ്റിന് മുന്‍പില്‍ ഇന്ന് ധര്‍ണ നടത്തുമെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ അറിയിച്ചു.ജാതീയവും ചരിത്രപരവുമായ കാരണങ്ങളാല്‍ പിന്നാക്കമായ വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ട് വരാന്‍  ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ച സംവരണത്തിന്റെ അന്തസത്തയെ അട്ടിമറിച്ച് സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള ഇടത് സര്‍ക്കാര്‍ നീക്കം  ഭരണഘടനാ വിരുദ്ധവും സത്യപ്രതിഞ്ജാ ലംഘനവുമാണ്.  പിന്നാക്ക ദലിത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ സംവരണം വിദ്യാഭ്യാസ ഉദ്യോഗ മേഖലകളില്‍ ഇപ്പോഴും ലഭിക്കാത്ത സാഹചര്യത്തില്‍ അതിന് തുരങ്കം വയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കം ചെറുത്തു തോല്‍പിക്കാന്‍ പിന്നാക്ക വിഭാഗങ്ങള്‍ രംഗത്ത് വരുമെന്ന് വി എം ഫൈസല്‍ പറഞ്ഞു.        ഇന്ന് രാവിലെ പത്തിന് കാക്കനാട് കലക്ടറേറ്റിന് മുന്‍പില്‍ നടക്കുന്ന ധര്‍ണ എസ്ഡിപിഐ സംസ്ഥാന സമിതിയംഗം വി ടി ഇക്‌റാമുല്‍ ഹഖ്   ഉദ്ഘാടനം ചെയ്യും. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ്് പി പി മൊയ്തീന്‍കുഞ്ഞ് അധ്യക്ഷത വഹിക്കും. മെക്ക സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ അലി, കേരള ദലിത് മഹാസഭ സംസ്ഥാന പ്രസിഡന്റ്് സി എസ് മുരളി, എംഇഎസ് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം വി കെ സൈയ്തുമുഹമ്മദ്, ബിഎസ്പി സംസ്ഥാന സമിതിയംഗം വി കെ അജിതാഘോഷ്, ജില്ലാ വൈസ് പ്രസിഡന്റ്്  വി എ സിജികുമാര്‍, ദലിത് മാസിക പത്രാധിപര്‍ കെ എം സലിംകുമാര്‍, ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് തങ്കപ്പന്‍ വടുതല, എസ്ഡിടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സുല്‍ഫിക്കര്‍ അലി,  വിമണ്‍ ഇന്ത്യാ മൂവ്‌മൈന്റ് ജില്ലാ പ്രസിഡന്റ് ഇര്‍ഷാന ഷനോജ് സംസാരിക്കും.

RELATED STORIES

Share it
Top