കറന്‍സി മോണിറ്ററിങ് ലിസ്റ്റ്: ഇന്ത്യയെ പുറത്താക്കുമെന്ന് യുഎസ്

വാഷിങ്ടണ്‍: തങ്ങളുടെ വ്യാപാരപങ്കാളികളുടെ കറന്‍സി മോണിറ്ററിങ് ലിസ്റ്റില്‍ നിന്ന് ഇന്ത്യയെ പുറത്താക്കിയേക്കുമെന്ന് യുഎസ് ട്രഷറി വകുപ്പ് അറിയിച്ചു. ഇന്ത്യ ഈയിടെ സ്വീകരിച്ച നിലപാടുകളില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഏപ്രില്‍ മാസത്തിലാണ് ഇന്ത്യയെ മോണിറ്ററിങ് ലിസ്റ്റിലേക്ക് യുഎസ് ഉള്‍പ്പെടുത്തിയത്. ചൈന, ജര്‍മനി, ജപ്പാന്‍, ദക്ഷിണകൊറിയ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവയാണ് ഈ പട്ടികയില്‍ ഉള്ള മറ്റു രാജ്യങ്ങള്‍. കഴിഞ്ഞ ആറു മാസത്തിനിടെ സ്വീകരിച്ച നിലപാടുകളാണ് ഇന്ത്യ തുടരുന്നതെങ്കില്‍ പട്ടികയില്‍ നിന്ന് ഇന്ത്യയെ പുറത്താക്കുമെന്ന് ട്രഷറി ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചു. ഇന്ത്യന്‍ കേന്ദ്രബാങ്കിന്റെ വിദേശവിനിമയനിരക്ക് ഈ വര്‍ഷം ആദ്യപകുതിയില്‍ 400 കോടി ഡോളറായി കുറഞ്ഞിരിക്കുകയാണെന്നും ഇത് ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ രണ്ടു ശതമാനം മാത്രമാണെന്നും അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top