കര്‍ഷക സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്

ചിറ്റൂര്‍: പറമ്പിക്കുളം ആളിയാര്‍ പദ്ധതിയില്‍ നിന്നും ചിറ്റൂര്‍ പുഴയിലേക്ക് ലഭിക്കേണ്ട വെള്ളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വിവിധ കര്‍ഷക സംഘടനകള്‍ ശക്തമായ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു. കേരളത്തിന് അര്‍ഹതപ്പെട്ട വെള്ളം നല്‍കുന്നതിനെതിരെ തമിഴ്‌നാട്ടിലെ വിവിധ സംഘടനകള്‍ പ്രക്ഷോഭം നടത്തിയതിനെ തുടര്‍ന്ന് നിര്‍ത്തി വച്ചരിക്കുകയായിരുന്നു. ചിറ്റൂര്‍ പുഴ പദ്ധതി പ്രദേശത്ത് രണ്ടാം വിളക്ക് ജലസേചനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ആളിയാറില്‍ നിന്നും ചിറ്റൂര്‍ പുഴയിലേക്ക് സെക്കന്റില്‍ 422ഘനഅടി വെള്ളം ഇപ്പോള്‍ ലഭിക്കുന്നുണ്ടെങ്കിലും 15വരെ മാത്രമേ ഇത് തുടരുകയുള്ളു എന്നാണ് തമിഴ്‌നാട് അറിയിച്ചിരിക്കുന്നത്. 15ന് ശേഷം വെള്ളം ലഭിച്ചില്ലെങ്കില്‍ ചിറ്റൂര്‍ പുഴയെ ആശ്രയിക്കുന്ന നൂറുകണക്കിന് ഏക്കര്‍ കൃഷി വിളവെടുക്കാന്‍ കഴിയാതെ വരുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
മാത്രമല്ല രൂക്ഷമായകുടിവെള്ള ക്ഷാമവും അഭിമുഖീകരിക്കേണ്ടിവരും. ഇക്കാര്യങ്ങള്‍ ചൂണ്ടി കാണിച്ചാണ് വിവിധ സംഘടനകള്‍ സംയുക്തമായി പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നത്. പ്രക്ഷോഭ പരിപാടികളെ കുറിച്ച് ആലോചിക്കുന്നതിനു വേണ്ടി ഒമ്പതിന് വിവിധ കര്‍ഷകകര്‍ഷക തൊഴിലാളി, പാടശേഖര സമിതികള്‍ മറ്റ് സംഘടനകള്‍ എന്നിവയുടെ സംയുക്ത യോഗം ചിറ്റൂരില്‍ നടത്താന്‍ തീരുമാനിച്ചു. കെ കൃഷ്ണന്‍കുട്ടി എംഎല്‍എയാണ് യോഗം വിളിച്ചിരിക്കുന്നത്. എംഎല്‍എമാരായ കെ ബാബു, കെ വി വിജയദാസ് പങ്കെടുക്കും.

RELATED STORIES

Share it
Top