കര്‍ഷക വായ്പകള്‍ എഴുതി തള്ളാനൊരുങ്ങി യെദ്യൂരപ്പ

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തയുടന്‍ തന്നെ സംസ്ഥാനത്തെ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന പ്രഖ്യാപനവുമായി യെദ്യൂരപ്പ. ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണിത്. ഒരു ലക്ഷത്തില്‍ താഴെയുള്ള എല്ലാ കാര്‍ഷിക വായ്പ—കളും എഴുതിത്തള്ളുമെന്ന് സംസ്ഥാനത്തെ കര്‍ഷകര്‍ക്കു താന്‍ വാഗ്ദാനം നല്‍കിയതായും അതു നടപ്പാക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായും യെദ്യൂരപ്പ മാധ്യമങ്ങളോടു പറഞ്ഞു.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി വിളിച്ചുകൂട്ടിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയ—മസഭയില്‍ വിശ്വാസവോട്ട് നേടാനാവുമെന്ന് തനിക്ക് 100 ശതമാനവും ഉറപ്പുണ്ടെന്നും തനിക്കും തന്റെ പാര്‍ട്ടിക്കും ജനങ്ങളുടെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനസ്സാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യാന്‍ യെദ്യൂരപ്പ നിയമസഭാ സാമാജികരോട് അഭ്യര്‍ഥിച്ചു.
യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു മണിക്കൂറുകള്‍ക്കകം നിരവധി ഐഎഎസ്, ഐപിഎസ് ഓഫിസര്‍മാരെ സ്ഥലംമാറ്റി. മുഖ്യമന്ത്രിയുടെ അഡീഷനല്‍ ചീഫ് സെക്രട്ടറിയായി പൊതുമരാമത്ത് വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി എം ലക്ഷ്മി നാരായണയെ നിയമിച്ചു.
മുതിര്‍ന്ന ഐപിഎസ് ഓഫിസര്‍ അമര്‍ കുമാര്‍ പാണ്ഡയെ ഇന്റലിജന്‍സ് എഡിജിപിയായും നിയമിച്ചു. കര്‍ണാടക സ്റ്റേറ്റ് റിസര്‍വ് പോലിസ്, ഡെപ്യൂട്ടി ഐജിയായ സന്ദീപ് പാട്ടീലിനെ ഇന്റലിജന്‍സ് ഡിഐജിയായും നിയമിച്ചു.

RELATED STORIES

Share it
Top