കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരേ ഹെഡ്‌പോസ്റ്റോഫിസ് മാര്‍ച്ച്

പാലക്കാട്: കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെയും സംസ്ഥാന സര്‍ക്കാറിന്റെ പ്രഖ്യാപിത നയങ്ങളും കര്‍ഷക ക്ഷേമ പദ്ധതികളും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കിസാന്‍ സഭ ഹെഡ് പോസ്റ്റ് ഓഫിസ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.
ജില്ലാ സെക്രട്ടറി എ എസ് ശിവദാസ് ഉദ്ഘാടനം ചെയ്തു. നെല്‍കൃഷിയും തണ്ണീര്‍ തടങ്ങളും സംരക്ഷിക്കുക, ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ കാത്തുസൂക്ഷിക്കുക, നെല്‍വയലുകള്‍ക്ക് റോയല്‍റ്റി ഏര്‍പ്പെടുത്തുക, കര്‍ഷക ക്ഷേമ ബോര്‍ഡ് രൂപീകരിക്കുക, കര്‍ഷക ക്ഷേമ പദ്ധതികള്‍ നീട്ടിക്കൊണ്ടുപോകുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. അശോകന്‍ അധ്യക്ഷത വഹിച്ചു. കെ കൃഷ്ണന്‍കുട്ടി, വി എസ് രാമചന്ദ്രന്‍, എ യു മാമച്ചന്‍, മൂസ സംസാരിച്ചു.

RELATED STORIES

Share it
Top