കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: അംഗത്വം പുതുക്കി നല്‍കും

പാലക്കാട്: കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് അംഗത്വം പുതുക്കി നല്‍കും. കുടിശ്ശിക തുകയും പിഴയും മെയ് 31 നകം നൈനാന്‍ കോംപ്ലക്‌സിലെ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡിവിഷനല്‍ ഓഫീസില്‍ നല്‍കണം.
രണ്ടു വര്‍ഷത്തില്‍ താഴെ കുടിശ്ശികയുളള അംഗങ്ങള്‍ ഈ കാലയളവില്‍ കുടിശ്ശിക അടയ്ക്കണം. പുതിയ അംഗത്വ അപേക്ഷ മെയ് 15 നകം ഓഫീസില്‍ നല്‍കണം.
നിലവിലെ അംഗങ്ങള്‍ ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ രേഖ,  ബാങ്ക് പാസ് ബുക്കിന്റെ ഒന്നാം പേജ്, രജിസ്‌ട്രേഷന്‍ പാസ് ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഫോട്ടോയും 25 രൂപയും സഹിതം ഓഫീസിലെത്തി നിര്‍ദ്ദിഷ്ട അപേക്ഷാ ഫോം പൂരിപ്പിച്ച് അപ് ലോഡ് ചെയ്യണം. ഫോണ്‍ 0491 2530558.

RELATED STORIES

Share it
Top