'കര്‍ഷക തിലക്- 2018' തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍

തൊടുപുഴ: ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ കര്‍ഷക തിലക്- 2018 വിവിധ പരിപാടികളോടെ മുനിസിപ്പല്‍ മൈതാനിയില്‍ നടക്കും. 13ന് രാവിലെ 10 ന് വൈദ്യുതിമന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും. സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ പി ജെ ജോസഫ് എംഎല്‍എ. അദ്ധ്യക്ഷത വഹിക്കും. ജോയ്‌സ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തും.     റോഷി അഗസ്റ്റിന്‍ എംഎല്‍എ, ഇ എസ് ബിജി മോള്‍ എംഎല്‍എ, എസ് രാജേന്ദ്രന്‍ എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, ജില്ലാ കലക്ടര്‍ ജി ആര്‍ ഗോകുല്‍, കക്ഷി നേതാക്കള്‍ സംസാരിക്കും. ഉച്ചയ്ക്ക്  രണ്ടിന് തെങ്ങും ഇടവിളകളും കേരോല്പന്നങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. വൈകിട്ട് നാലിന് റബ്ബര്‍ കാര്‍ഷിക മേഖല- പ്രതിസന്ധികള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ കെ എംമാണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. മോന്‍സ് ജോസഫ് എംഎല്‍എ. അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് ഏഴിന് ജിനോ കുന്നുംപുറത്ത് ഒരുക്കുന്ന മെഗാ മ്യൂസിക്കല്‍ നൈറ്റ്. 14ന് രാവിലെ 11.30ന് ജലസുരക്ഷയും പുഴസംരക്ഷണവും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍ ഹരിതകേരള മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ഡോ റ്റി എന്‍ സീമ എക്‌സ് എംപി ഉദ്ഘാടനം ചെയ്യും. അഡ്വ. ജോയി എബ്രാഹം എംപി അദ്ധ്യക്ഷത വഹിക്കും. 2.30ന് പഴവര്‍ഗ കൃഷി- കേരളത്തിലെ സാദ്ധ്യതകള്‍ എന്ന സെമിനാറില്‍ പ്രഗല്ഭരായ കര്‍ഷകര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കും. ജോസ് കെ മാണി എംപി അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് ഏഴിന് അമൃത ടിവി ഫെയിം കൊച്ചിന്‍ ഗോള്‍ഡന്‍ ഹിറ്റ്‌സിന്റെ ഗാനമേള. 15ന് രാവിലെ 8.30ന് കാലിപ്രദര്‍ശനം. കോലാനി- വെങ്ങല്ലൂര്‍ ബൈപാസ് പെട്രോള്‍ പമ്പിന് സമീപം നടക്കുന്ന കാലിപ്രദര്‍ശനവും മത്സരവും മൃഗസംരക്ഷണ- വനം മന്ത്രി അഡ്വ. കെ രാജു ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഏറ്റവും നല്ല ജൈവകര്‍ഷകനുള്ള കര്‍ഷക തിലക് അവാര്‍ഡ് ദാനം കൃഷിമന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ നിര്‍വ്വഹിക്കും. പി ജെ ജോസഫ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് സംസ്ഥാന അവാര്‍ഡ് വിന്നര്‍ സൂരജ് സന്തോഷ് നയിക്കുന്ന മെഗാ മ്യൂസിക്കല്‍ നൈറ്റ് 2018. സംസ്ഥാനത്തെ മികച്ച ജൈവ കര്‍ഷക കുടുംബത്തിനുള്ള ഗാന്ധിജി സ്റ്റഡി സെന്ററിന്റെ 2018ലെ കര്‍ഷക തിലക് അവാര്‍ഡിന് കാസര്‍കോട് രാജപുരം പൈനിക്കര കുടുന്തനാംകുഴിയില്‍ കെ എം ജോര്‍ജ്- മേരി ദമ്പതികളും ആലപ്പുഴ ചേര്‍ത്തല പാണാവള്ളി മൂണ്‍വില്ല വി എസ് മൂസ- മൈമൂന ബീവി ദമ്പതികളുമാണ് അര്‍ഹരായത്.

RELATED STORIES

Share it
Top