കര്‍ഷകര്‍ക്കും ബിസിനസുകാര്‍ക്കും ഒരുപോലെ ഗുണം ചെയ്യുന്ന ബജറ്റെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്കും ബിസിനസുകാര്‍ക്കും ഒരുപോലെ ഗുണം ചെയ്യുന്ന ബജറ്റാണ് തന്റെ സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഴുന്‍ മേഖലകളെയും പരിഗണിച്ചുകൊണ്ടുള്ള ബജറ്റാണ് ഇത്. ഉത്പാദനച്ചെലവിന്റെ ഒന്നര ഇരട്ടിയായ വിളകള്‍ക്ക് താങ്ങുവില നിശ്ചയിച്ചതിനെ അഭിനന്ദിച്ച പ്രധാനമന്ത്രി സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്നും പറഞ്ഞു.കര്‍ഷക വരുമാനം വര്‍ധിപ്പിക്കുകയാണ് മുഖ്യലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആദിവാസി, ദലിത് മേഖലയ്ക്ക് ബജറ്റ് ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top