കര്‍ഷകരോട് സര്‍ക്കാര്‍ അവഗണന തുടരുന്നുമാനന്തവാടി: ജില്ലയിലെ റവന്യൂ പട്ടയഭൂമിയിലെ കര്‍ഷകരോട് സര്‍ക്കാര്‍ കാണിക്കുന്ന വിവേവചനവും അവഗണനയും അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തം. സര്‍ക്കാരില്‍ നിന്ന് നിയമപ്രകാരം ഫിസടച്ച് പട്ടയം മേടിച്ച് കൃഷിഭൂമിയും സര്‍ക്കാര്‍ റിസര്‍വ്വ് ചെയ്ത മരങ്ങളും സംരക്ഷിച്ച് പോരുന്ന കര്‍ഷകര്‍ക്ക് തങ്ങളുടെ കൈവശത്തിലുള്ള ഭൂമിയില്‍ നിന്ന് ജിവനും വീടിനും ഭീഷണിയായി നില്‍ക്കുന്ന ഉണങ്ങിയതും കേട് ബാധിച്ചതുമായി നില്‍ക്കുന്ന മരങ്ങള്‍ സ്വന്തമായി മുറിച്ചെടുത്ത് ഉപയോഗിക്കുന്നതിന് അനുമതി നല്‍കണമെന്ന ആവശ്യം കാലങ്ങളായി കര്‍ഷകര്‍ ഉന്നയിച്ചു വരികയാണ്. ഉണങ്ങിയും ദ്രവിച്ചും വീടിന് ഭിഷണിയായി നില്‍ക്കുന്ന മരങ്ങള്‍ കട പുഴകി വീണ് നിരവധി അപകടങ്ങള്‍ സംഭവിച്ചുണ്ട്. 10 സെന്റ് സ്ഥലത്ത് പോലും രണ്ട്, മുന്ന് മരങ്ങള്‍ നില്‍ക്കുന്നത് കൊണ്ട് വിട് നിര്‍മിക്കുന്നതിനും കൃഷി ചെയ്യുന്നതിനും പലര്‍ക്കും കഴിയുന്നില്ല. ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ ഉണങ്ങി വിണ് റോഡരികിലും മഭൂമിയിലും കിടന്ന് നശിക്കുന്നണ്ട്. കര്‍ഷകന് തന്റെ വീടിനും സ്വത്തിനും ഭീഷണിയുര്‍ത്തുന്ന മരങ്ങള്‍ മുറിച്ച് മാറ്റുവാന്‍ പോലും കഴിയുന്നില്ല. മരം മുറിക്കണമെങ്കില്‍ റവന്യൂ വകുപ്പിന്റെ അനുമതി ആവശ്യമാണ്. മരങ്ങള്‍ കര്‍ഷകന്റെ സ്വന്തം ചിലവില്‍ മുറിച്ച് മാറ്റി സുല്‍ത്താന്‍ ബത്തേരി കുപ്പാടിയിലെ ഡിപ്പോയില്‍ എത്തിക്കണം. ഇതിന്റെ ഭീമമായ ചെലവ് കര്‍ഷകര്‍ക്ക് വഹിക്കാ ന്‍ കഴിയില്ല. ജില്ലയിലെ മൂന്ന് താലൂക്കിലുമായി റവന്യൂ പട്ടയഭൂമിയില്‍ ഇരുപതിനായിരം കുറ്റി ഉണങ്ങിയ വീട്ടിമരങ്ങള്‍ മാത്രമുണ്ട്. ആയിരക്കണക്കിന് മരങ്ങള്‍ ഇതിനോടകം വീണ് നശിച്ചുപോയി. നിരവധി മരങ്ങള്‍ സ്വന്തം ഭൂമിയില്‍ നില്‍ക്കുമ്പോ ള്‍ സ്വന്തം വീടിന് പോലും മരങ്ങള്‍ വില കൊടുത്ത് വാങ്ങിക്കേണ്ട സ്ഥിതിയിലാണ് കര്‍ഷകര്‍. നിരവധി പരാതികളും നിവേദനങ്ങളും നല്‍കിയെങ്കിലും ഇതുവരെയും യാതൊരു പരിഹാരവുമുണ്ടായില്ല. ഏറ്റവും ഒടുവിലായി പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന മരങ്ങള്‍ പോലും മുറിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും പത്ത് സെന്റ് ഭൂമിയില്‍ വീട് വച്ചുകഴിയുന്നവരുടെ ജീവന്‍ സംരക്ഷിക്കാനെങ്കിലും മരം മുറിക്കാന്‍ അനുമതി നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

RELATED STORIES

Share it
Top