കര്‍ഷകരെ അവഗണിക്കുന്ന പാര്‍ട്ടിയില്‍ നിന്ന് രാജി വെക്കുന്നു;ബിജെപി എംപി നാനാ പടോല്‍മുംബൈ:ബി.ജെ.പി എം.പി നനാബാബു ഫാല്‍ഗുന്‍ റാവു പടോള്‍ എം.പി സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവെച്ചു.മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ദുരിതം ഉള്‍പെടെയുള്ള വിഷയങ്ങള്‍ പധാനമന്ത്രി നരേന്ദ്രമോദി നിരന്തരം അവഗണിക്കുകയാണെന്നു ആരോപിച്ചാണ്‌ രാജി.
കഴിഞ്ഞ കുറച്ചുമാസമായി സര്‍ക്കാരിന്റെ പ്രവര്‍ത്തികളിലുള്ള അതൃപ്തി അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു.കര്‍ഷകര്‍ പ്രതിഷേധം നടത്തുന്ന അകോളയില്‍ വെച്ച് അദ്ദേഹം കേന്ദ്രനയങ്ങളെ വിമര്‍ശിച്ചു രംഗത്തുവന്ന മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മഹാരാഷ്ട്രയിലെ കര്‍ഷക കടം എഴുതി തള്ളുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്ദേഹം സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

RELATED STORIES

Share it
Top