കര്‍ഷകന് സൂര്യാതപമേറ്റു

പത്തനാപുരം (കൊല്ലം): കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ കര്‍ഷകന് സൂര്യാതപമേറ്റു. കുന്നിക്കോട് കോട്ടവട്ടം നിരപ്പില്‍ ശിവമന്ദിരത്തില്‍ വിജയന്‍പിള്ള(71)യ്ക്കാണ് സൂര്യാതപമേറ്റത്. ശരീരത്തിന്റെ പുറംഭാഗത്ത് വലിയ നീറ്റല്‍ അനുഭവപ്പെട്ട കര്‍ഷകന്‍ ജോലി നിര്‍ത്തിവച്ച് വീട്ടില്‍ വന്നിരുന്നു. അടുത്തദിവസമാണ് ശരീരത്തില്‍ പാടുകള്‍ കണ്ടത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി.

RELATED STORIES

Share it
Top