കര്‍ഷകന്‍ ആത്മഹത്യ ചെയ്തു; കടബാധ്യതയെന്ന് ബന്ധുക്കള്‍

കല്‍പ്പറ്റ: കര്‍ഷകനെ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി. മേപ്പാടി മൂപ്പൈനാട് ആപ്പാളം വീട്ടിയോട് വീട്ടില്‍ രാമകൃഷ്ണന്‍(42) ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകീട്ട് ആറോടെ വീട്ടിനുള്ളില്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
വിവിധ സ്വാശ്രയ സംഘങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും നാലു ലക്ഷത്തോളം രൂപ കടമെടുത്തിരുന്നുവെന്ന് ബന്ധുക്ക ള്‍ പറഞ്ഞു. വായ്പയായി ലഭിച്ച തുക ഉപയോഗിച്ച് നടത്തിയ വാഴകൃഷിയും വന്‍ നഷ്ടത്തില്‍ കലാശിച്ചു. ഇത്തേത്തുടര്‍ന്ന് ക ടുത്ത നിരാശയിലായിരുന്നു രാമകൃഷ്ണനെന്നും ബന്ധുക്കള്‍ പറഞ്ഞു. മാതാപിതാക്കളുടെ രോഗാവസ്ഥയും രാമകൃഷ്ണനെ തളര്‍ത്തിയിരുന്നു.
ഭാര്യ: ജിനി. മക്കള്‍: അഭിജിത്, ആതിര. കഴിഞ്ഞ രണ്ടാഴ്ചയ് ക്കിടെ മൂന്നു പേരാണ് വയനാട്ടില്‍ കടബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കുന്നത്.

RELATED STORIES

Share it
Top