കര്‍ഷകനെ മരത്തില്‍ കെട്ടിയിട്ട് വെടിവച്ചു

മുസഫര്‍നഗര്‍: സാമ്പത്തിക തര്‍ക്കത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയില്‍ കര്‍ഷകനെ മരത്തില്‍ കെട്ടിയിട്ട് വെടിയുതിര്‍ത്തു. ഷംലിയില്‍ കുത്തുബ് ഗാര്‍ ഗ്രാമത്തില്‍ ഇന്നലെയാണ് 45 വയസ്സുകാരനായ ലോകേഷ് കുമാര്‍ എന്ന കര്‍ഷകന് വെടിയേറ്റത്. ഗുരുതരാവസ്ഥയിലായ ലോകേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാജേഷ്, ദിമന്‍, രാജ്കുമാര്‍, ഒളിവില്‍ പോയ ഒരാള്‍ എന്നിവര്‍ക്കെതിരേ പോലിസ് കേസെടുത്ത് അന്വേഷിച്ചുവരുകയാണ്. നാലുപേരും കൂടി ചേര്‍ന്ന് മരത്തില്‍ കെട്ടിയിട്ട ശേഷം ലോകേഷിനു നേരെ വെടിവയ്ക്കുകയായിരുന്നുവെന്നു ലോകേഷിന്റെ മകന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സാമ്പത്തിക തര്‍ക്കങ്ങളിലെ ശത്രുതയാണ് ഈ സംഭവത്തിനു കാരണമെന്നാണ് പോലിസ് സംശയിക്കുന്നത്.

RELATED STORIES

Share it
Top