കര്‍ദിനാളിനെതിരേ കേസെടുക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭയിലെ വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാളിനെതിരേ കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കിയ നടപടി ചോദ്യംചെയ്തുള്ള ഹരജി സുപ്രിംകോടതി തള്ളി.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി ചോദ്യംചെയ്തുള്ള ഹരജിയാണു തള്ളിയത്. ആലഞ്ചേരിയടക്കമുള്ളവര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് അങ്കമാലി സ്വദേശി മാര്‍ട്ടിന്‍ പയ്യമ്പിള്ളി നല്‍കിയ ഹരജിയില്‍ ആവശ്യപ്പെടുന്നു.
പരാതിക്കാര്‍ക്കു വേണമെങ്കില്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ച് അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെടാമെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ കേസില്‍ ഇടപെടേണ്ടതില്ലെന്നും സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കി.

RELATED STORIES

Share it
Top