കര്‍ദിനാളിനെതിരായ വൈദികരെ പരിപാടികളില്‍ പങ്കെടുപ്പിക്കില്ലെന്ന്

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദഭൂമി വില്‍പനയുമായി ബന്ധപ്പെട്ട കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരായ വൈദികരെ പള്ളികളിലെ പുറത്തുള്ള പരിപാടികളില്‍ പങ്കെടുപ്പിക്കില്ലെന്ന നിലപാടുമായി ഇന്ത്യന്‍ കാത്തലിക് ഫോറംജനറല്‍ സെക്രട്ടറി കെന്നഡി കരിമ്പിന്‍ കാലയില്‍ പറഞ്ഞു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അതിരൂപതയുടെ കീഴിലുള്ള ദേവാലയങ്ങളിലെ ചടങ്ങുകളില്‍ പങ്കെടുപ്പിക്കില്ലെന്ന ആര്‍ച്ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പെരന്‍സി (എഎംടി)യുടെ നിലപാടിനെ തുടര്‍ന്നാണു നടപടി.
നടപടികളുടെ ഭാഗമായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സെക്രട്ടറിയുടെ ഓഫിസ് മാറ്റിയതായും സൂചന. ഇദ്ദേഹം കര്‍ദിനാളിനെതിരേയുള്ള വൈദികര്‍ക്കൊപ്പം നിലകൊള്ളുന്നതിനെ തുടര്‍ന്നാണു മാറ്റിയിരിക്കുന്നതെന്നാണു വിവരം.  കാക്കനാട് സെന്റ് തോമസ് മൗണ്ടായിരുന്നു ഇദ്ദേഹത്തിന്റെ ഓഫിസെങ്കിലും ഇപ്പോള്‍ ഇദ്ദേഹത്തെ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഓഫിസിലേക്ക് മാറ്റിയെന്നാണ് അറിയുന്നത്.  ഇതു സംബന്ധിച്ച് സഭാ നേതൃത്വം ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. എറണാകുളം അതിരൂപത ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അനാവശ്യമായി കുറ്റപ്പെടുത്തുന്നതില്‍ നിന്ന് അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ പിന്മാറണം. അല്ലാത്തപക്ഷം അതിരൂപതയിലെ എല്ലാ ഫെറോനകളിലും വിശദീകരണ യോഗങ്ങള്‍ നടത്താനും വി വി അഗസറ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ സംഘടനകളുടെ കണ്‍സോര്‍ഷ്യം തീരുമാനിച്ചു.
കണ്‍സോര്‍ഷ്യത്തിന്റെ ചെയര്‍മാനായി വി വി അഗസ്റ്റിനെയും ജനറല്‍ സെക്രട്ടറിയായി സെബാസ്റ്റിയന്‍ വടശ്ശേരിയെയും തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top