കര്‍ണാടക: 120 കോടിയുടെ വസ്തുക്കള്‍ പിടിച്ചെടുത്തു

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച നിരീക്ഷക സംഘം ഇതുവരെ 120 കോടി രൂപ വിലവരുന്ന വസ്തുക്കള്‍ പിടിച്ചെടുത്തു. പണം, സ്വര്‍ണം എന്നിവയടക്കമുള്ള വസ്തുക്കളാണ് പിടിച്ചെടുത്തത്. 67.27 കോടി രൂപയുടെ പണവും 23.36 കോടി വിലമതിക്കുന്ന 5 ലക്ഷം ലിറ്ററിലധികം വരുന്ന മദ്യവും 43.17 കോടി വിലവരുന്ന സ്വര്‍ണവും കൂടാതെ, പ്രഷര്‍ കുക്കറുകള്‍, സാരികള്‍, തയ്യല്‍ മെഷീനുകള്‍, ജഡ്ക, ലാപ്‌ടോപ്, വാഹനങ്ങള്‍ എന്നിവയടക്കം 18.57 കോടിയുടെ വസ്തുക്കളും പിടിച്ചെടുത്തവയില്‍ പെടും. 39.10 ലക്ഷത്തിലധികം വരുന്ന മയക്കുമരുന്നും പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതലുള്ള രേഖകള്‍ വ്യക്തമാക്കുന്നു.

RELATED STORIES

Share it
Top