കര്‍ണാടക: സാധ്യതകള്‍ ഇങ്ങനെ

ബംഗളൂരു: കന്നഡപോരില്‍ തീരുമാനം കാത്ത് രാജ്യം നില്‍ക്കുമ്പോള്‍ സുപ്രിംകോടതിയുടെ ഉത്തരവിന്റെ സാധ്യതകളെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.നിയമവിദഗ്ധര്‍ മുന്നോട്ടുവയ്ക്കുന്ന സാധ്യതകളില്‍ ചിലത് ഇതാണ്


1-ബിഎസ് യെദ്യൂരപ്പ നല്‍കിയ കത്ത് പരിശോധിച്ച് കേവലഭൂരിപക്ഷം തെളിയിക്കാന്‍ എംഎല്‍എമാരുടെ എണ്ണമില്ലാത്തതിന്റെ പേരില്‍ സത്യപ്രതിജ്ഞ നിയമവിധേയമില്ലായെന്ന വിധിക്ക് കാരണമായേക്കും.കാരണം 104 എംഎല്‍എമാരുടെ മാത്രം പിന്തുണ വ്യക്തമാക്കുന്നതാണ് കത്തെന്ന റിപോര്‍ട്ടും പുറത്തുവരുന്നുണ്ട്.
2-ഭൂരിപക്ഷം തെളിയിക്കാന്‍ യെദ്യൂരപ്പയെ കോടതി അനുവദിക്കും.കാരണം സത്യപ്രതിജ്ഞ ചെയ്ത സര്‍ക്കാരിന് സഭയ്ക്കകത്ത് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കുന്നതാണ് നിലവിലെ നിയമവും കോടതി വിധികളും
3-ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കിയാലും ഗവര്‍ണര്‍ നല്‍കിയ 15 ദിവസമെന്ന സമയപരിധി വെട്ടിചുരുക്കി മൂന്നോ നാലോ ആക്കിയേക്കും
4-ഭൂരിപക്ഷം തെളിയിക്കാന്‍ യെദ്യുരപ്പയ്ക്ക് കഴിയില്ലെന്ന് ബോധ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് സര്‍ക്കാരുണ്ടാക്കാന്‍ അനുമതി നല്‍കും
5-ഇത്തരം വിഷയങ്ങളില്‍ ഗവര്‍ണര്‍ പാലിക്കേണ്ട നടപടി ക്രമങ്ങളെ കുറിച്ച് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും

RELATED STORIES

Share it
Top