കര്‍ണാടക സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപി ശ്രമം: കോണ്‍ഗ്രസ് എംപി

ബംഗളൂരു: ബിജെപിയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജനതാദള്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നു കോണ്‍ഗ്രസ് എംപി ഡി കെ സുരേഷ്. താനും സഹോദരന്‍ മന്ത്രി ഡി കെ ശിവകുമാറും അദ്ദേഹത്തിന്റെ സഹായികളും ചേര്‍ന്നു ക്രമക്കേടുകളും അഴിമതിയും നടത്തിയെന്ന് ആരോപിച്ച് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വൈ എസ് യെദ്യൂരപ്പ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ സുശീല്‍ ചന്ദ്രയ്ക്ക് കത്തയച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കത്തിന്റെ പകര്‍പ്പ് സുരേഷ് പുറത്തുവിടുകയും ചെയ്തു. എന്നാല്‍ കത്ത് കെട്ടിച്ചമച്ചതാണെന്നാണു യെദ്യൂരപ്പ പ്രതികരിച്ചത്. ഗുജറാത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഹ്മദ് പട്ടേല്‍ ജയിക്കുകയും ബിജെപി തോല്‍ക്കുകയും ചെയ്തതിനു ശേഷം തന്നെയും സഹോദരനെയും ബിജെപി ലക്ഷ്യംവയ്ക്കുകയാണെന്നു സുരേഷ് പറഞ്ഞു.

RELATED STORIES

Share it
Top