കര്‍ണാടക വോട്ടെണ്ണല്‍ തുടങ്ങി:ബിജെപി മുന്നേറുന്നു

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം എണ്ണി തുടങ്ങി. രാവിലെ എട്ട് മണിമുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 60 മണ്ഡലങ്ങളിലെ പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. തനിച്ച് ഭൂരിപക്ഷം നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് അവസാന നിമിഷവും ബിജെപിയും കോണ്‍ഗ്രസും.38 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. പത്ത് മണിയോടെ തരംഗമെന്തെന്ന് വ്യക്തമാവും. ഇപ്പോള്‍ ബിജെപി 95 ഇടങ്ങളില്‍ മുന്നേറ്റം തുടരുകയാണ്. കോണ്‍ഗ്രസ് 67 ഇടത്തും ജെഡിഎസ് 29 മണ്ഡലങ്ങളിലുമാണ് മുന്നേറുന്നത്. അതേസമയം ജെഡിഎസ് നിര്‍ണായകമാവുമെന്നാണ് ഇതുവരെ പുറത്തുവന്ന ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

RELATED STORIES

Share it
Top