കര്‍ണാടക ബിജെപി നേടുമെന്ന് അമിത് ഷാ.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി 130ല്‍ അധികം സീറ്റുകള്‍ നേടുമെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സിദ്ധരാമയ്യ മല്‍സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും തോല്‍ക്കുമെന്നും ആരുടെയെങ്കിലും പിന്തുണ അഭ്യര്‍ഥിക്കേണ്ടതോ ആര്‍ക്കെങ്കിലും പിന്തുണ നല്‍കേണ്ടതോ ആയ സാഹചര്യമുണ്ടാവില്ലെന്നും ഷാ പറഞ്ഞു. ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിദ്ധരാമയ്യയുമൊത്ത് നേരത്തേ രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മോദി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.

RELATED STORIES

Share it
Top