കര്‍ണാടക: പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ്; ഗവര്‍ണര്‍ അനുവദിച്ചില്ലെങ്കില്‍ കോടതിയിലേക്ക്

ബംഗളൂരു: സര്‍ക്കാരുണ്ടാക്കാന്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ കര്‍ണാടകയില്‍ പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് കോണ്‍ഗ്രസ്.  വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ ആണോ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തെയോ ആേേണാ ഗവര്‍ണര്‍ ക്ഷണിക്കുന്നത് എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ബിജെപിയും ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യവും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് ഗവര്‍ണറെ സമീപിച്ചിട്ടുണ്ട്. സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചില്ലെങ്കില്‍ നിയമനടപടി അടക്കം ആലോചിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ പറഞ്ഞു.അതേസമയം ബിജെപിക്കൊപ്പം ചേരുമെന്ന പ്രചാരണംതള്ളി കോണ്‍ഗ്രസ് നേതാവ് ഡി കെശിവകുമാര്‍. എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ ബിജെപി ശ്രമിച്ചാല്‍ തങ്ങളും രാഷ്ട്രീയം കളിക്കുമെന്ന് ശിവകുമാര്‍ പറഞ്ഞു. എംഎല്‍എമാരെ രാജിവയ്പ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്നും ശിവകുമാര്‍ ആരോപിച്ചു.
ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയാണ് സര്‍ക്കാരുണ്ടാക്കാന്‍ ആദ്യം അനുമതി തേടിയത്.  ഭൂരിപക്ഷം തെളിയിക്കാന്‍ രണ്ടു ദിവസത്തെ സമയമാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി എസ് യെദ്യൂരപ്പ ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജെഡിഎസിന് കോണ്‍ഗ്രസ് നല്‍കിയ പിന്തുണ മുന്‍ ആര്‍എസ്എസുകാരനും ഗുജറാത്ത് സ്പീക്കറും മന്ത്രിയുമായിരുന്ന ഗവര്‍ണര്‍ വാജുഭായ് വാല മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്നാണ് സൂചന. ഗവര്‍ണറുടെ നിലപാടിനെ ആശ്രയിച്ചാവും കര്‍ണാടകയിലെ ഭാവി രാഷ്ട്രീയനീക്കങ്ങള്‍.

RELATED STORIES

Share it
Top