കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്എസ്ഡിപിഐ സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

മൈസൂരു: കര്‍ണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നരസിംഹരാജ നിയമസഭാ മണ്ഡലത്തില്‍ മല്‍സരിക്കുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥി അബ്ദുല്‍ മജീദ് കൊടലിപേട്ട് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
ശ്രീരംഗപട്ടണത്തെ ടിപ്പു സുര്‍ത്താന്‍ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം നിരവധി പ്രവര്‍ത്തകരോടൊപ്പം പ്രകടനമായെത്തിയായിരുന്നു അബ്ദുല്‍ മജീദ് പത്രിക സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പണത്തിനു ശേഷം ബീദി കോളനിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത അദ്ദേഹം നരസിംഹ മണ്ഡലത്തില്‍ ജനങ്ങളുടെ സ്ഥാനാര്‍ഥി ജയിക്കുമെന്നും രാജ്യത്തെ ജനാധിപത്യത്തിന്റെ സംരക്ഷണത്തിനായാണ് എസ്ഡിപിഐ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതെന്നും വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ ജയിക്കാനാവുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച അബ്ദുല്‍ മജീദ് രാഷ്ട്രീയ മുല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമായിരിക്കും എസ്ഡിപി ഐയുടെതെന്നും വ്യകതമാക്കി. ആദ്യവട്ട പ്രചാരണപരിപാടി പിന്നിടുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസമാണ് പാര്‍ട്ടിക്കുള്ളതെന്നും മാറിയ രാഷ്ട്രീയ സാഹചര്യങ്ങളെ ജനങ്ങള്‍ യാഥാര്‍ഥ്യബോധത്തോടെയാണ് സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച പ്രകടനത്തെ ആവേശപൂര്‍വമാണ് തെരുവോരങ്ങളില്‍ ബഹുജനങ്ങള്‍ സ്വാഗതം ചെയ്തത്. സാമൂഹികാവബോധം സൃഷ്ടിക്കുന്ന മുദ്രാവാക്യങ്ങളുമായി വിദ്യാര്‍ഥികളും സ്ത്രീകളും കുട്ടികളും പ്രകടനത്തിന് മിഴിവേകി.
എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറിയും നരസിംഹരാജ മണ്ഡലം പാര്‍ട്ടി തിരഞ്ഞെടുപ്പ് മേധാവിയുമായ അബ്ദുല്‍ ലത്തീഫ് നന്ദി പറഞ്ഞു.

RELATED STORIES

Share it
Top