കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉവൈസിയുടെ പാര്‍ട്ടി മത്സരിക്കില്ലബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐഎംഐഎം മത്സരിക്കില്ലെന്ന് അസദുദ്ദീന്‍ ഉവൈസി. ദേവെഗൗഡയുടെ മതേതര ജനതാദളിനെ പിന്തുണക്കുമെന്നും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ലെന്നും ഉവൈസി പറഞ്ഞു. കര്‍ണാടകയിലും രാജ്യത്തും ബിജെപി ഇതര, കോണ്‍ഗ്രസിതര സര്‍ക്കാര്‍ വരണമെന്നാണ് താന്റെ ആഗ്രഹമെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയിലെ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കുമൊപ്പം നില്‍ക്കാന്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും കഴിഞ്ഞില്ല. അതുകൊണ്ടാണ് ജനതാദള്‍ എസിനെ പിന്തുണക്കാന്‍ തീരുമാനിച്ചത്. കുമാരസ്വാമിയുമായി സംസാരിച്ച് പിന്തുണ അറിയിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top