കര്‍ണാടക തിരഞ്ഞെടുപ്പ്: പോളിങ് ഓഫീസറെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവ് അറസ്റ്റില്‍ബംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പിനിടയില്‍ പോളിങ് ഓഫീസറെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവ് അറസ്റ്റില്‍. ബംഗളൂരുവിലെ ഹെബ്ബാള്‍ മണ്ഡലത്തിലായിരുന്നു സംഭവം. ബിജെപി എംഎല്‍എ വി നാരായണസ്വാമി വോട്ടു ചെയ്യാന്‍ എത്തിയപ്പോള്‍ സ്വാമി വോട്ടു ചെയ്തതിന് ശേഷം ബാക്കിയുള്ളവര്‍ വോട്ടു ചെയ്താല്‍ മതിയെന്ന് ആക്രോശിച്ച് ബിജെപി നേതാവ് രംഗത്തെത്തുകയായിരുന്നു. ഇതിനെ എതിര്‍ത്ത പോളിങ് ഓഫീസറെ ഭീഷണിപ്പെടുത്തുകയും ആരെയും കയറ്റി വിടരുതെന്ന് താക്കീതു നല്‍കുകയും ചെയ്തു. പത്തു മിനിട്ടിലധികം വോട്ടിങ് വൈകിയതോടെ പോലീസെത്തി ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.

RELATED STORIES

Share it
Top