കര്‍ണാടക തിരഞ്ഞെടുപ്പ്: പോളിങ് ഓഫീസറെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവ് അറസ്റ്റില്‍



ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് ഓഫീസറെ ബൂത്തിലെത്തി ഭീഷണിപ്പെടുത്തിയ ബിജെപി നേതാവ് അറസ്റ്റില്‍. ബംഗളൂരുവിലെ ഹബ്ബല്‍ നിയോജക മണ്ഡലത്തിലാണ് സംഭവം. ബിജെപി എംഎല്‍എ നാരായണസ്വാമി വോട്ടു ചെയ്യാന്‍ വന്നപ്പോഴായിരുന്നു സംഭവം. സ്വാമി വോട്ടു ചെയ്യുന്നതിന് മുമ്പ് ആരും വോട്ടു ചെയ്യരുതെന്ന് പറഞ്ഞ് ഇയാള്‍ വോട്ടര്‍മാരെ തടയുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് ഇയാള്‍ പോളിങ് ഓഫീസറെ ഭീഷണിപ്പെടുത്തിയത്. ഇതുമൂലം പത്തുമിനിറ്റോളം വോട്ടിങ് വൈകി.

RELATED STORIES

Share it
Top