കര്‍ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞു; ഇന്ധനത്തിന് വീണ്ടും വില കൂടി


ന്യൂഡല്‍ഹി: 19 ദിവസത്തെ ഇടവേളയ്ക്ക് ശേഷം പെട്രോളിനും ഡീസലിനും വീണ്ടും വില കൂടി. കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചരണം മൂര്‍ധന്യാവസ്ഥയിലായതിന് ശേഷം ഇന്ധനത്തിന് വിലകൂടിയിരുന്നില്ല. തിരഞ്ഞെടുപ്പ് അവസാനിച്ച് രണ്ടു ദിവസത്തിന് ശേഷമാണ് വീണ്ടും വില ഉയര്‍ത്തയിരിക്കുന്നത്.

പെട്രോളിന് ഡല്‍ഹിയില്‍ 56 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഡീസല്‍ ആദ്യമായി ലിറ്ററിന് 66 രൂപ കടന്നു. ഡല്‍ഹിയിലും മുംബൈയിലും പെട്രോളിന് 17 പൈസയാണ് വര്‍ധിച്ചത്. കൊല്‍ക്കത്തയിലും ചെന്നൈയിലും 18 പൈസ വര്‍ധിച്ചു.

ഡീസലിന് ഡല്‍ഹിയില്‍ ലിറ്ററിന് 21 പൈസ കൂടി. കൊല്‍ക്കത്തയില്‍ 5 പൈസയും മുംബൈയിലും ചെന്നൈയിലും 23 പൈസയുമാണ് കൂടിയതെന്ന് എണ്ണ കമ്പനികളുടെ വെബ്‌സൈറ്റുകള്‍ പറയുന്നു.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top