കര്‍ണാടക തിരഞ്ഞെടുപ്പ്:കോണ്‍ഗ്രസിന് മുന്‍തൂക്കമെന്ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമെന്ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍. കോണ്‍ഗ്രസ്  വലിയ ഒറ്റകക്ഷിയാകുമെന്നാണ്  ടൈംസ് നൗ പുറത്തുവിട്ട കണക്ക്. ഒപ്പം ജെഡിഎസ് നിര്‍ണായക ശക്തിയാകുമെന്നും ടൈംസ് നൗ പുറത്തുവിട്ട കണക്കില്‍ പറയുന്നു. ഇന്ത്യാ ടുഡേയുടെ സര്‍വേയിലും കോണ്‍ഗ്രസിനാണ് മുന്‍തൂക്കം.കോണ്‍ഗ്രസ് 90-103, ബിജെപി 80-92, ജെഡിഎസിന് 31-39 വരെ മറ്റുള്ളവയ്ക്ക് നാലും സീറ്റുകള്‍ ലഭിക്കുമെന്നാണ് ടൈംസ് നൗ സര്‍വ്വെ ഫലങ്ങള്‍. ആക്‌സിസ് മൈ ഇന്ത്യ സര്‍വ്വേഫലം പറയുന്നത് കോണ്‍ഗ്രസ് 106-118 സീറ്റുകള്‍ വരെ നേടുമെന്നാണ്. ബിജെപിക്ക് 79-92 സീറ്റുകളില്‍ സര്‍വ്വേ വിജയം പ്രവചിക്കുന്നു. ജെഡിഎസിന് സാധ്യത കല്‍പിക്കുന്നത് 22-30 വരെ സീറ്റുകളിലാണ്.
അതേസമയം,സിഎന്‍എന്‍ ഐബിഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ബിജെപിക്കാണ് മുന്‍തൂക്കം. ബിജെപി 120 സീറ്റ് നേടുമെന്നും കോണ്‍ഗ്രസിന് 80 സീറ്റ് മാത്രമേ ലഭിക്കൂവെന്നുമാണ് സിഎന്‍എന്‍ സര്‍വ്വേ ഫലം.

RELATED STORIES

Share it
Top