കര്‍ണാടക തിരഞ്ഞെടുപ്പ്അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുന്നു

കാസര്‍കോട്്്: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി ജില്ലകളിലെ കലക്ടര്‍മാരുടെയും പോലിസ് ഉന്നതരുടെയും യോഗം മംഗലാപുരത്തും മടിക്കേരിയിലും ചേര്‍ന്നു. കാസര്‍കോട് ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു, മടിക്കേരി, ദക്ഷിണകന്നഡ ജില്ലാ കലക്ടര്‍മാര്‍, കാസര്‍കോട് ജില്ലാ പോലിസ് മേധാവി കെ ജി സൈമണ്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരള-കര്‍ണാടക അതിര്‍ത്തിവഴി കടന്നുപോകുന്ന വാഹനങ്ങളെയും വ്യക്തികളെയും കര്‍ശനമായി പരിശോധന നടത്തുന്നതാണെന്ന് യോഗത്തില്‍ അറിയിച്ചു.
50,000 രൂപയില്‍ കൂടുതല്‍ തുക യാത്രയില്‍ കൈവശംവയ്ക്കുന്നതിന് കൃത്യമായ രേഖകള്‍കൂടി കൈവശംവയ്‌ക്കേണ്ടതും പരിശോധനയില്‍ ഹാജരാക്കേണ്ടതുമാണ്. പതിനായിരം രൂപയില്‍ കൂടുതല്‍ വിലവരുന്ന സമ്മാനവസ്തുക്കള്‍ക്കും കൃത്യമായ രേഖ കൈവശമുണ്ടാകണം. കാസര്‍കോട് ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്ക് യാത്രചെയ്യുന്നവര്‍ ഈ അറിയിപ്പ് ഗൗരവമായി കാണണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

RELATED STORIES

Share it
Top