കര്‍ണാടക: ചെകുത്താനും കടലിനുമിടയില്‍പെട്ട അവസ്ഥയെന്ന് സുപ്രിംകോടതിന്യൂഡല്‍ഹി: അധികാരത്തിന് വേണ്ടിയുള്ള ബിജെപിയുടെയും കോണ്‍ഗ്രസിന്റെ വടംവലിയില്‍ വലഞ്ഞ് സുപ്രിംകോടതിയും. ചെകുത്താനും കടലിനുമിടയില്‍പെട്ട അവസ്ഥയിലാണെന്ന് കോടതി പറഞ്ഞു. യെദ്യൂരപ്പയുടെ ഭാവി നിര്‍ണയിക്കുന്ന തീരുമാനം പറയുന്നതിനിടെയിലാണ് കോടതി പരാമര്‍ശം നടത്തിയത്. വാദപ്രതിവാദവേളകള്‍ ചെകുത്താന്റെയും കടലിന്റെയും ഇടയ്ക്ക് പെട്ടുപോയ അവസ്ഥയാണ് സമ്മാനിച്ചതെന്ന് എന്നായിരുന്നു കോടതിയുടെ പരാമര്‍ശം.
ബിജെപിയുടെ ആവശ്യങ്ങളെല്ലാം തള്ളിയാണ് സുപ്രിംകോടതി തീരുമാനം പറഞ്ഞത്. ഭൂരിപക്ഷം തെളിയിക്കാന്‍ സമയം വേണമെന്ന ബിജെപിയുടെ ആവശ്യം കോടതി തള്ളി. നാളെ നാലുമണിക്ക് മുന്‍പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് കോടതി യെദ്യൂരപ്പയോട് ആവശ്യപ്പെട്ടു.വോട്ടെടുപ്പ് രഹസ്യബാലറ്റിലൂടെ വേണമെന്ന ബിജെപിയുടെ ആവശ്യവും കോടതി അനുവദിച്ചിട്ടില്ല. ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയാകാമെന്ന ഗവര്‍ണറുടെ നിര്‍ദേശവും റദ്ദാക്കി. ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസമെന്ന ഗവര്‍ണറുടെ ഉത്തരവിന് സുപ്രീംകോടതി ഉത്തരവോടെ സാധുതയില്ലാതായി.
കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല എന്തടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്ന് ജസ്റ്റിസ് എ.എസ്.സിക്രി കേസ് വാദത്തിനിടെ ചോദിച്ചു. ഭൂരിപക്ഷമില്ലാത്ത ബിജെപിയെ ആണോ സര്‍ക്കാരുണ്ടാരുണ്ടാക്കാന്‍ ക്ഷണിച്ചതെന്നും അദ്ദേഹം ചോദിച്ചു.

RELATED STORIES

Share it
Top