കര്‍ണാടക ഗവര്‍ണറുടെ തീരുമാനം ജനാധിപത്യത്തിന് കളങ്കമുണ്ടാക്കി:എംഎം ഹസ്സന്‍ചെങ്ങന്നൂര്‍: കര്‍ണ്ണാടക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഗവര്‍ണറുടെ തീരുമാനം ജനാധിപത്യത്തിന് കളങ്കമുണ്ടാക്കിയെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസ്സന്‍. ഒരു ഭരണഘടനാ സ്ഥാപനം എന്ന നിലയിലല്ല പഴയ ഒരു ബിജെപി പ്രവര്‍ത്തകനായാണ് ഗവര്‍ണര്‍ തന്റെ അധികാരം വിനിയോഗിച്ചതെന്നും ഹസ്സന്‍ കുറ്റപ്പെടുത്തി. ചെങ്ങന്നുരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ജനതാദള്‍ സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും മന്ത്രിസഭയുണ്ടാക്കാന്‍ അവസരം പോലും നല്‍കാതെ കേട്ടുകേള്‍വി പോലുമില്ലാത്ത തരത്തിലുള്ള ഗവര്‍ണറുടെ തീരുമാനം ജനാധിപത്യത്തിനേറ്റ കളങ്കമാണ്. കോടതിയെ പോലും അവഹേളിക്കുന്ന തരത്തിലുള്ള ഗവര്‍ണറുടെ തീരുമാനത്തിനെതിരെ വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരും. ഇനി വരുന്ന ദിവസങ്ങളില്‍ വളരെയധികം രാഷ്ട്രീയ കുതിരക്കച്ചവടങ്ങളാണ് നടക്കാന്‍ പോകുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇതുപോലെയുള്ള സംഭവങ്ങള്‍ മുന്‍പ് ഉണ്ടായിട്ടില്ലെന്നും ഹസ്സന്‍ അഭിപ്രായപ്പെട്ടു.

RELATED STORIES

Share it
Top