കര്‍ണാടക ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം;ഷാഫി പറമ്പില്‍ അറസ്റ്റില്‍ബംഗളുരു: യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ വാജുഭായ് വാലക്കെതിരെ പ്രതിഷേധം നടത്തിയ കോണ്‍ഗ്രസ് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ ഷാഫി പറമ്പിലിനെ പോലീസ് അറസ്റ്റ് ചെയ്തു. രാജ്ഭവനു മുന്നിലാണ് ഷാഫി പറമ്പിലും  പ്രവര്‍ത്തകരും പ്രതിഷേധിച്ചത്. ഷാഫി പറമ്പിലിനൊപ്പം നൂറോളം പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു. അതേസമയം കോണ്‍ഗ്രസ് എംഎല്‍എമാരും മുതിര്‍ന്ന നേതാക്കളും കര്‍ണാടക വിധാന്‍ സഭയ്ക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്തി വരികയാണ്.

RELATED STORIES

Share it
Top