കര്‍ണാടകയില്‍ വോട്ടിങ് മെഷീന്‍ ഹാക്കര്‍മാര്‍ എന്ന് സംശയിക്കുന്നവരെ പിടികൂടി

[caption id="attachment_373784" align="alignnone" width="560"] വോട്ടിങ് മെഷീന്‍ തട്ടിപ്പിനെതിരേ നരസിംഹരാജയില്‍ എസ്ഡിപിഐ പ്രതിഷേധം[/caption]

ബംഗളൂരു: ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഹാക്കര്‍മാര്‍ എന്ന് സംശയിക്കുന്ന രണ്ടു പേരെ മൈസൂരു പോലിസ് കസ്റ്റഡിയിലെടുത്തു. മൈസൂരുവിലെ നരസിംഹരാജ മണ്ഡലത്തിലാണ് സംഭവം. നരസിംഹരാജ മണ്ഡലത്തിലെ ജനതാദള്‍ സെക്യൂലര്‍ സ്ഥാനാര്‍ഥിയായിരുന്ന അബ്ദുല്‍ അസീസ് അബ്ദുല്ലയാണ് ഇക്കാര്യം അറിയിച്ചത്.

അഞ്ചു കോടി രൂപ തന്നാല്‍ വോട്ടിങ് മെഷീന്‍ ഹാക്ക് ചെയ്ത് തിരഞ്ഞെടുപ്പില്‍ ജയിപ്പിച്ച് തരാമെന്ന് പറഞ്ഞ് രണ്ടു പേര്‍ തന്നെ സമീപിച്ചതായാണ് അദ്ദേഹം പറയുന്നത്. താന്‍ ഇക്കാര്യം ഗൗരവത്തിലെടുക്കാത്തതിനാല്‍ ഇവര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥനാര്‍ഥി തന്‍വീര്‍ സേട്ടിനെ സമീപിച്ചതായും അദ്ദേഹം ആരോപിക്കുന്നു.

വിവരമറിഞ്ഞ മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാര്‍ഥി അബ്ദുല്‍ മജീദ് ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ഹാക്കര്‍മാര്‍ എന്ന് സംശയിക്കുന്നവരെ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. സംഭവത്തെ തുടര്‍ന്ന് മണ്ഡലത്തിലെ നൂറുകണക്കിനാളുകള്‍ ഇന്നലെ രാത്രി പോലിസ് സ്‌റ്റേഷന് സമീപം ഒത്തുകൂടിയിരുന്നു.

വോട്ടിങ് മെഷീനില്‍ ബിജെപിക്ക് അനുകൂലമായി തിരിമറി നടന്നതായി വ്യാപക പരാതി ഉയരുന്നതിനിടെയാണ് പുതിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. നരസിംഹരാജയിലെ  കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിച്ചത് വോട്ടിങ് മെഷീന്‍ തട്ടിപ്പിലൂടെയാണെന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു.

മണ്ഡലത്തിലെ അഞ്ചാം വാര്‍ഡില്‍ എസ്ഡിപിഐക്ക് പൂജ്യം വോട്ട് മാത്രം കിട്ടിയ സംഭവത്തില്‍ നേരത്തേ അബ്ദുല്‍ മജീദ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. നിരവധി പ്രവര്‍ത്തകരും അനുഭാവികളും ഉള്ളവാര്‍ഡില്‍ പാര്‍ട്ടി ചിഹ്‌നത്തില്‍ ഒറ്റ വോട്ടും വീഴാത്തത് ദുരൂഹമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഈ വാര്‍ഡിലെ നൂറു കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പ്രദേശത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു.[embed]https://www.facebook.com/655675101261152/videos/vb.655675101261152/904220939739899/?type=2&theater[/embed]
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top