കര്‍ണാടകയില്‍ യുവാവിന്റെ തലയറുത്തു

ബംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തലയറുത്തുകൊന്നു. തുടര്‍ന്ന് ഛേദിക്കപ്പെട്ട ശിരസ്സുമായി പ്രതി പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ഈ മാസം സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ തലയറുത്തുള്ള കൊലപാതകമാണിത്. മാതാവിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് 24കാരനായ പശുപതി 28കാരനായ ഗിരീഷിനെ ആക്രമിക്കുകയും തലയറുത്തു കൊല്ലുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top