കര്‍ണാടകയില്‍ ഭരണവിരുദ്ധ വികാരമില്ല: സിദ്ധരാമയ്യ

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സര്‍ക്കാരിനെതിരേ ഭരണവിരുദ്ധ വികാരമില്ലെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണവിരുദ്ധ വികാരമില്ലാത്തതില്‍ രാഹുല്‍ഗാന്ധി സന്തുഷ്ടനാണ്. പ്രകടനപത്രികയില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പാക്കാന്‍ സാധിച്ചിട്ടുണ്ട്. അനാവശ്യമായ വിഷയങ്ങളാണ് ബിജെപി ഉയര്‍ത്തിക്കൊണ്ടു വരുന്നതെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.അതേസമയം, കര്‍ണാടകയിലെ തിരഞ്ഞെടുപ്പിനു മുന്നോടിയായി രാഹുല്‍ ഫെബ്രുവരിയില്‍ സംസ്ഥാനത്തെത്തും. ഫെബ്രുവരി 10 മുതല്‍ 12 വരെയാണ് രാഹുല്‍ സന്ദര്‍ശനം നടത്തുക. കോണ്‍ഗ്രസ് കര്‍ണാടക ഘടകം മേധാവി ജി പരമേശ്വരയാണ് ഇക്കാര്യം അറിയിച്ചത്.
അതിനിടെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഹിന്ദുക്കളെ കൊല്ലുകയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വര്‍ഗീയ വിഭാഗീയത ഉണ്ടാക്കാന്‍ സിദ്ധരാമയ്യയെ പ്രേരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

RELATED STORIES

Share it
Top