കര്‍ണാടകയില്‍ ബിജെപി നേതാവ് കുത്തേറ്റു മരിച്ചു

ബംഗളൂരു: കര്‍ണാടകയിലെ ചിക്കമഗളൂരുവില്‍ ബിജെപി നേതാവ് അജ്ഞാതരുടെ കുത്തേറ്റു മരിച്ചു. ചിക്കമഗളൂരു ബിജെപി ജനറല്‍ സെക്രട്ടറി മുഹമ്മദ് അന്‍വറാണ് (44) കൊല്ലപ്പെട്ടത്.ശനിയാഴ്ച രാവിലെ 9.30ന് ആണ് സംഭവം.
പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വ്യക്തിവൈരാഗ്യമാവാം കൊലപാതക കാരണമെന്ന നിഗമനത്തിലാണ് പോലിസ്.

RELATED STORIES

Share it
Top