ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടാനിടയില്ല

ലീഡ് നില
ബിജെപി-108
കോണ്‍ഗ്രസ്-72
ജെഡിഎസ്-40
മറ്റുള്ളവര്‍-2


ബംഗളുരു: കര്‍ണാടകയില്‍ ബിജെപിയുടെ ലീഡ് നൂറ് കടന്നെങ്കിലും കേവല ഭൂരിപക്ഷത്തിന് വേണ്ട 112ല്‍ എത്തിയേക്കില്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍. 108 സീറ്റുകളില്‍ മാത്രമാണ് ഇപ്പോള്‍ ബിജെപി ലീഡ് ചെയ്യുന്നത്.  ഭരണകക്ഷിയായ കോണ്‍ഗ്രസ് 72 സീറ്റുകളിലും ജനതാദള്‍ സെക്യുലര്‍ 40 സീറ്റുകളിലും മുന്നിട്ടു നില്‍ക്കുന്നു. മറ്റുള്ളവര്‍ക്ക് രണ്ട് സീറ്റുകളുണ്ട്. ജനതാദളും കോണ്‍ഗ്രസും കൈകോര്‍ക്കുകയാണെങ്കില്‍ കര്‍ണാടകയില്‍ ബിജെപിയെ ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.തുടക്കത്തില്‍ ഇഞ്ചോടിഞ്ച് എന്ന നിലയില്‍ മുന്നേറിയ വോട്ടെണ്ണല്‍ പക്ഷെ പിന്നീട് ബിജെപിയുടെ വ്യക്തമായ മേധാവിത്വത്തിന് വഴിമാറുകയായിരുന്നു. സിദ്ധരാമയ്യ ഇഫക്ട് തിരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടില്ലെന്നാണ് വോട്ടെണ്ണല്‍ വ്യക്തമാക്കുന്നത്.

RELATED STORIES

Share it
Top